#Plus One #Malabar #Palakkad #Malappuram #Kozhikode
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന് 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
യുഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ നൽകിയ ഉറപ്പ് പ്രകാരമാണ് അധിക ബാച്ചുകൾ അനുവദിച്ചത്.
*ജില്ല തിരിച്ചുള്ള ബാച്ചുകൾ:*
- *പാലക്കാട്:* 30 ബാച്ച്
- *മലപ്പുറം:* 60 ബാച്ച്
- *കോഴിക്കോട്:* 20 ബാച്ച്
- *കാസർഗോഡ്:* 10 ബാച്ച്
ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും.
ഇതോടെ നാല് ജില്ലകളിലായി 7,200 വിദ്യാർത്ഥികൾക്ക് അധികമായി സീറ്റ് ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Content Highlight: Govt Sanctions 120 Additional Plus One Batches in Malabar Region







.jpeg)








.jpeg)
.jpeg)



















